കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പരിശീലന പറക്കലിനിടെയാണ് സംഭവം.
കോസ്റ്റ് ഗാര്‍ഡ് ഹാങ്ങറില്‍ നിന്നും റണ്‍വേയില്‍ എത്തി പരിശീലന പറക്കല്‍ തുടങ്ങുമ്പോഴായിരുന്നു അപകടം. റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇതേ തുടര്‍ന്ന് റണ്‍വേ താല്‍കാലികമായി അടച്ചു.