കൊച്ചി: വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരന് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ്ഐയ്ക്ക് സസ്പെന്ഷന്. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.
ഇരുമ്ബനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന് മനോഹരന് (52) ആണ് ഇന്നലെ അര്‍ധരാത്രി മരിച്ചത്. രാത്രി 8.45 ഓടെ ഇരുമ്ബനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന് പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീക്കിയാണ് നിര്‍ത്തിയത്. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
വാഹനം നിര്‍ത്തിയപ്പോള്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥന് മനോഹരന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ വീട്ടമ്മ രമാദേവി പറഞ്ഞു. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തത് എന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദനം. മര്‍ദ്ദനമേറ്റു തളര്‍ന്ന മനോഹരനെ പൊലീസ് ഉന്തിത്തള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും രമാദേവി വെളിപ്പെടുത്തി. അതേസമയം, മനോഹരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.