ഇടുക്കി: ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു. ആക്രമണത്തില്‍ ജീപ്പിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.
അതേസമയം, ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് തുടങ്ങാനിരികെയാണ് ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വ്യാഴാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചത്.
















