ശബരിമല: പത്തുദിവസത്തെ ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 9.45നും 10.45നും ഇടയില്‍ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകിട്ട് മുളപൂജയും ഉണ്ടാകും. അതേസമയം, മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലു വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതല്‍ ഏപ്രില്‍ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും ഏപ്രില്‍ അഞ്ചിന് പമ്പയില്‍ ആറാട്ടും നടക്കും. ഈ സമയം ഭക്തര്‍ക്ക് പറവെക്കാം.
അതേസമയം, ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംങിനു പുറമെ നിലയ്ക്കലിലും പമ്ബയിലും ദേവസ്വം ബോര്‍ഡിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.