ആരാധകരുടെ ഇഷ്ട താരങ്ങളാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ രൺവീറും, നടി ദീപിക പദുക്കോണും.
എന്നാൽ ഇരുവരുടെയും പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. പൊതു വേദിയിൽ വച്ച് ദീപിക രൺവീറിനെ അവഗണിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
മുംബൈയിൽ നടന്ന ഇന്ത്യൻ സ്പോർട്സ് ഓണേഴിസിന്റെ നാലാം പതിപ്പിലെ റെഡ് കാർപ്പെറ്റിൽ വച്ചാണ് സംഭവം. നടിക്ക് നേരെ നീട്ടിയ രൺവീറിന്റെ കൈ അവഗണിച്ച് താരം മുന്നോട്ട് നടന്നു പോകുകയായിരുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിക്കഴിഞ്ഞു. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലാണ് ചർച്ചകൾ ചൂടുപിടിക്കുന്നത്.
















