തിരുവനന്തപുരം: കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പതിനായിരം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം.
നിലവിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് വാക്സിൻ എടുക്കുന്നത്. കുറച്ച് സ്റ്റോക്ക് ഉള്ളത് കാലാവധി കഴിയാറായെന്നും അറിയിച്ചു.
ഈ മാസം 31 ന് കാലാവധി കഴിയുന്ന നാലായിരം ഡോസ് കോവാക്സിനാണ് സ്റ്റോക്കുള്ളത്. ചില വിദേശ രാജ്യങ്ങളിൽ ഇത്ര ഡോസ് കൃത്യമായി എടുത്തിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ വാക്സിൻ സ്റ്റോക്ക് ചെയ്യേണ്ടിവരും.
















