കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാന്‍ കാര്‍ഡ് കൈവശമുള്ള സ്ത്രീകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. പാന്‍ കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
15 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ഉള്ള ‘യോജന 4 യു’ എന്ന യൂട്യൂബ് ചാനല്‍ ആണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചതിന് പിന്നില്‍. ഒരു മാസം മുന്‍പാണ് ഈ വീഡിയോ ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ അമ്മയ്‌ക്കോ, സഹോദരിക്കോ, ഭാര്യയ്‌ക്കോ പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ഒരു ലക്ഷം രൂപ ധനസഹായം ലഭിക്കും എന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ ഇത്തരം ഒരു പ്രഖ്യാപനവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതേസമയം, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പിഐ ബിയും രംഗത്തെത്തിയിട്ടുണ്ട്. പ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്ക് വെച്ച് കൊണ്ടാണ് പിഐബി ഫാക്ട് ചെക്ക് വസ്തുത വ്യക്തമാക്കുന്നത്. ‘
‘യോജന 4 യു’ എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും ആധികാരിക വിവരങ്ങള്‍ക്കായി ദയവായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുകയെന്നും പി ഐ ബി ഫാക്ട് ചെക്ക് ട്വിറ്ററില്‍ കുറിച്ചു.
‘Yojna 4u’ नामक यूट्यूब चैनल के एक वीडियो में दावा किया जा रहा है कि केंद्र सरकार सभी पैन कार्ड धारक महिलाओं को ₹1,00,00 की नगद राशि प्रदान कर रही है#PIBFactCheck
▶️ इस वीडियो में किया गया दावा #फ़र्ज़ी है।
▶️ प्रमाणिक जानकारी के लिए कृपया आधिकारिक स्रोतों पर ही भरोसा करें। pic.twitter.com/Rl6NLZd5rR
— PIB Fact Check (@PIBFactCheck) March 9, 2023