തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിയുള്ള 18 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ദന്ത പരിശോധന ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
മോണ സംബന്ധമായ പ്രശ്നങ്ങൾ, മോണവീക്കം, ദന്ത ക്രമീകരണം, പല്ല് നഷ്ട്ടമായ കുട്ടികൾക്ക് ഉള്ള ചികിത്സ എന്നിവയെല്ലാം സൗജന്യമായി ചെയ്ത് കൊടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ലോക വദനാരോഗ്യ ദിനാചരണ സംസ്ഥാന തല ഉത്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് മന്ത്രി പറഞ്ഞു.