തൃശൂർ: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസറ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൃശൂർ കുണ്ടോളിക്കടവ് ഷാപ്പിൽ കള്ള് കുടിക്കുന്ന വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്വദേശിനി ആയ അഞ്ജനയാണ് അറസ്റ്റിലായത്.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് കേസെന്ന് എക്‌സൈസ് വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിൽ ഫോളോവെഴ്സിനെയും റിച്ചും വർധിപ്പിക്കാനാണ് വിഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. തൃശുർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
















