നേമം; പ്രായപൂർത്തിയാകാത്ത പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ.
കാക്കാവിള നെല്ലിവിള കിഴക്കേവീട്ടിൽ സാബു തങ്കയ്യൻ (42) ആണ് അറസ്റ്റിലായത്.
നേമം കാക്കാമൂലയിലെ സ്ഥാപനത്തിലെത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നേമം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.