കായംകുളം: അടുത്തിടെ ഭാര്യയും ഭാര്യാ വീട്ടുകാരും തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ് വീഡിയോയിൽ വന്ന ന്യൂസിലൻഡിൽ ജോലിയുള്ള ബൈജു രാജിന്റെ സങ്കടം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും, പണം മുഴുവനും ഭാര്യയും ഭാര്യാ വീട്ടുകാരും കൈക്കലാക്കി എന്നും ആരോപിച്ചിരുന്നു.
ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ബൈജു. തന്റെ എല്ലാമായിരുന്ന കുഞ്ഞിനെയും തന്നിൽ നിന്നും അകറ്റി എന്നും ആരോപിച്ചിരുന്നു. വീഡിയോയിൽ ഉടനീളം കരയുകയായിരുന്നു ബൈജു.
ഇപ്പോൾ കായംകുളത്തുള്ള ഒരു ലോഡ്ജിൽ തന്റെ ജീവിതം ബൈജു അവസാനിപ്പിച്ചു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.