തിരുവനന്തപുരം: വിഴിഞ്ഞത്ത് താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയ മത്സത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം സ്വദേശി നവാസ് ഖാന് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 നാണ് സംഭവം.
പുലര്‍ച്ചെ മത്സ്യബന്ധനത്തിന് ശേഷം ഫ്ലാറ്റിലേക്ക് പോയ നവാസിനെ നാട്ടുകാരാണ് താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നവാസിനെ ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
സംസാര ശേഷിയില്ലാത്ത നവാസ് ഖാനും ഭാര്യയും രണ്ട് പെണ്മക്കളും മതിപ്പുറത്തെ ഫ്ളാറ്റില്‍ മൂന്നാം നിലയിലാണ് താമസം. ഭാര്യ- റെഹാനത്ത് ബീവി, മക്കള്‍ – സനൂജ, ഹാജറ.