ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
മൂന്ന് സെക്കന്റോളം മാത്രമാണ് ഭൂചലനം നീണ്ടുനിന്നതെന്ന് വിദഗ്ദർ അറിയിച്ചു.
പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പ സാധ്യതയുള്ള സാധ്യതാ പ്രദേശങ്ങളുടെ ലിസ്റ്റിൽ നാലാമത്തെ കാറ്റഗറിയിലാണ് ഡൽഹി ഇടം പിടിച്ചിരിയ്ക്കുന്നത്.