ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രിം കോടതി കൊളീജിയം. ആർ ജോൺ സത്യന്റെ നിയമനം ഇനിയും വൈകിപ്പിക്കരുതെന്ന് കൊളീജിയം നിർദേശിച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായി എത്രയും വേഗം നിയമിക്കണമെന്നും കൊളീജിയം ആവശ്യപ്പെട്ടു.
ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് ജഡ്ജിമാരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്ന് കൊളീജിയം വ്യക്തമാക്കി. ഇന്നലെ ചേർന്ന കൊളീജിയം യോഗത്തിൽ ശക്തമായ ഭാഷയിലാണ് പ്രമേയം പാസാക്കിയത്. ജോൺ സത്യന്റെ പേര് നേരത്തെ കേന്ദ്രം മടക്കിയിരുന്നു.
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ പേര് മടക്കിയത്.