ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 8 പേർ കൊല്ലപ്പെട്ടു.
തമിഴ്നാട് കാഞ്ചീപുരം കുരുവിമലയിൽ സ്വകാര്യ വ്യക്തി നടത്തിയിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ത്രീകളടക്കമുള്ള 8 പേരാണ് സ്ഫോടനത്തിൽ മരിച്ചത്.
മുപ്പതോളം പേർ ജോലി ചെയ്തിരുന്നുവെന്നും അപകടത്തിൽ പെട്ടവരുടെ എണ്ണം ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഷോർട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.