തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) മരിച്ചത്.
ക്യാംപസിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് ഇന്നു രാവിലെ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാക്ക ഐടിഐയിലെ ഇന്‍സ്ട്രക്ടറായ ഷംസുദ്ദീന്‍ പാര്‍ട്ട് ടൈം ആയി എഞ്ചിനീയറിംഗ് പഠിച്ചുവരികയായിരുന്നു. അതേസമയം, കഴിഞ്ഞദിവസവും ഷംസുദ്ദീന്‍ ക്‌ളാസില്‍ എത്തിയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. മരണകാരണം വ്യക്തമല്ല.
















