കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കെ.ജി.എം മുഹമ്മദലി, സഹീര്‍ ഫാസില്‍, കെ.ജി.എം അഷ്‌റഫ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.
ആശുപത്രിയില്‍വെച്ച് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരണപ്പെട്ടിരുന്നു.മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണം യുവതി ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സിടി സ്‌കാന്‍ ഫലം വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകനാണ് മര്‍ദ്ദനമേറ്റത്.