ആലങ്ങാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. കളമശേരി വിടാക്കുഴ മുള്ളംതൊടിയില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ എംഎസ് നവീന്‍ (18) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെ ആലുവ പറവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ കോട്ടപ്പുറം ടൈല്‍ മാളിനു സമീപമാണ് അപകടമുണ്ടായത്.
നവീന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നവീനിന് ഒപ്പം യാത്ര ചെയ്തിരുന്ന ആലുവ ഉളിയന്നൂര്‍ കണ്ണംകുളത്ത് വീട്ടില്‍ ടിനുവിനെ (18) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. മാഞ്ഞാലി ശ്രീനാരായണ എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ത്ഥികളാണ് ഇരുവരും.