ബെംഗളുരു: ഹിന്ദുത്വത്തെ അപമാനിച്ച് ട്വീറ്റ് നടത്തിയ നടൻ ചേതൻ കുമാർ സിൻഹ പോലീസ് പിടിയിലായി.
ഹിന്ദുത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിൽ എന്നാണ് നടൻ ട്വീറ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ശേഷാദ്രിപുരം സ്റ്റേഷനിലടക്കം ഒട്ടേറേപേർ പരാതി നൽകിയിരുന്നു.
പ്രകോപനപരമായ ഉള്ളടക്കമുള്ള മറ്റ് കാര്യങ്ങൾ കൂടി ഇയാൾ ട്വീറ്റ് ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്നായിരുന്നു അറസ്റ്റ്.