ന്യൂഡൽഹി: ക്രിയേറ്റീവിറ്റിയുടെ പേരിൽ ഒടിടി പ്ലാറ്റ്ഫോമിലൂടെ അശ്ലീല പ്രചാരണം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.
സഭ്യമല്ലാത്ത ഭാഷയും സഭ്യമല്ലാത്ത പെരുമാറ്റവും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും, ഇതിന് തടയിടുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. അശ്ലീല കണ്ടന്റുകൾക്കെതിരെ അനവധി പരാതികളാണ് വരുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴിന് ഡൽഹി ഹൈകോടതി ഈ വിഷയത്തെക്കുറിച്ച് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഭാഷാരീതി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
















