ബെംഗളുരു: അധികാരത്തിലെത്തിയാൽ പ്രതിമാസം യുവതീയുവാക്കൾക്ക് 3000 രൂപവച്ച് നൽകുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി രംഗത്ത്.
കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പാർട്ടിയുടെ നാലാമത് തിരഞ്ഞെടുപ്പ് വാഗ്ദാനമായ യുവനിധി പ്രഖ്യാപിച്ചു.
ബിരുദമുള്ള, തൊഴിലില്ലാത്ത യുവതീ യുവാക്കൾക്കാണ് 3000 രൂപ വീതം പണം മാസാമാസം നൽകുക. ഡിപ്ലോമ കഴിഞ്ഞവർക്ക് 1500 രൂപ വീതവും നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് നൽകുമെന്നാണ് വാഗ്ദാനം.
ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോ അരി സൗജന്യമായി നൽകുമെന്ന വാഗ്ദാനം ഇതിനോടകം ചർച്ചയായി മാറിക്കഴിഞ്ഞു