ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ വൻ മോഷണം. ഒട്ടേറെ വിലപിടിപ്പുള്ള ആഭരണങ്ങൾ, ഡയമണ്ട്സ്, എന്നിവ ഒക്കെ അടങ്ങുന്ന ശേഖരമാണ് മോഷണം പോയത്.
ചെന്നൈ തേനാംപേട്ട് പോലീസ് സ്റ്റേഷനിലെത്തി ഐശ്വര്യ പരാതി നൽകി. വീട്ടിലെ മൂന്ന് ജോലിക്കാരാണ് മോഷണത്തിന് പിന്നിലെന്നു സംശയിക്കുന്നതായും പോലീസിന് മൊഴി നൽകി.
പഴയ സ്വർണ്ണാഭരണങ്ങൾ, വജ്രങ്ങൾ, എന്നിവയെല്ലാം ഒരു വിവാഹത്തിന് പങ്കെടുത്ത ശേഷം സൂക്ഷിച്ചിരുന്നു, ഇതാണ് പോയതെന്നും ഐശ്വര്യ പറഞ്ഞു.