മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അല്‍ഫോന്‍സ (22) ആണ് മരിച്ചത്. ഇന്നു രാവിലെ 6.50ന് ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.
അല്‍ഫോസയുടെ ഒപ്പമുണ്ടായിരുന്ന തൃശൂര്‍ സ്വദേശിയായ അശ്വിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.