തിരുവനന്തപുരം: കെകെ രമ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നും അതില്‍ പാര്‍ട്ടി ഇടപടേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, കെ.കെ. രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എംവി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടറാണെന്നും എക്‌സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടതെന്നും കെ കെ രമ പ്രതികരിച്ചു. ഏത് ആധികാരികതയുടെ വെളിച്ചത്തിലാണ് പൊട്ടലില്ലെന്ന് പറഞ്ഞതെന്നും കെകെ രമ ചോദിച്ചിരുന്നു.