തിരുവനന്തപുരം: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെ ജനങ്ങള്‍ക്കുള്ള കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. തുര്‍ക്കിക്ക് തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
തുര്‍ക്കിയിലെ ഭൂകമ്പത്തെ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പബാധിതരെ സഹായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ മുന്നോട്ടുവന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും നീണ്ടുവന്ന സഹായങ്ങളെ ഈ ഘട്ടത്തില്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.