കണ്ണൂര്‍: കണ്ണൂര്‍ തിമിരിയില്‍ ദമ്പതികളെ തൊട്ടടുത്തുള്ള കശുമാവിന് തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.