തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നും ഒരു കോടിയുടെ സ്വര്‍ണം പിടികൂടി.
കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ദുബായില്‍ നിന്നും എത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് 2.70 കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.