തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
ഇന്ന് പത്തനംതിട്ട, ഇടുക്കി, ജില്ലകളിലും, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും നേരിയ തോതില്‍ മഴ പെയ്യും.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ വേനല്‍ മഴ പെയ്തു തുടങ്ങിയിട്ടില്ല. കഴിഞ്ഞവര്‍ഷം കേരളത്തില്‍ വേനല്‍മഴ തിമിര്‍ത്തു പെയ്തപ്പോള്‍ സംസ്ഥാനത്തിന് 85 ശതമാനം അധികമഴ ലഭിച്ചിരുന്നു. ഇക്കുറി കാര്യമായ അളവില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.