തൃത്താല: പാലക്കാട് തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശി ജാനകി(68 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെടുകയും ദേഹാസ്വസ്ഥ്യമുണ്ടാവുകയുമായിരുന്നു. ഉടന്‍ തന്നെ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ്: തമ്പി. മക്കള്‍: തനുജ, അജിത്കുമാര്‍. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്, ശ്രീലത.