കൊച്ചി : ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
കൊല്ലം മാതൃകയില്‍ മാലിന്യ സംസ്‌കരണം നടത്തും. കരാര്‍ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ല. തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. നല്ല ജാഗ്രതയുള്ള പണി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.