കൊച്ചി: ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് 150 കിലോ പഴകിയ മത്സ്യം പിടികൂടി. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്.
വില്‍പ്പനയ്ക്കായി എത്തിച്ച അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് കണ്ടെടുത്തത്. ഐസ് ഇടാതെ സൂക്ഷിച്ച 150 കിലോ മത്സ്യവും പിടികൂടി നശിപ്പിച്ചു. ഐസ് ഇടാത്തതിനാലാണ് ഇവ പെട്ടെന്ന് പഴകിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കൊച്ചിയില്‍ നിന്നു എത്തിച്ച ഐസ് ഇടാത്ത മത്സ്യങ്ങളാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. കടയുടമയില്‍ നിന്ന് പിഴ ഈടാക്കി.