തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് താന്നിമൂട് സ്വദേശി അശ്വതിയാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കിടപ്പു മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.