കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. തമിഴ്‌നാട് മധുര സ്വദേശിയായ ഉമേഷ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ബ്രഹ്‌മപുരത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടീമായി പ്രവര്‍ത്തിക്കുമെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ കളക്ടമാര്‍ക്കാണ് കഴിഞ്ഞദിവസം സ്ഥലം മാറ്റമുണ്ടായത്. എറണാകുളം കളക്ടര്‍ ആയിരുന്ന രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നത് ശ്രദ്ധേയമാണ്. അതേസമയം, വയനാട് കളക്ടറായിരുന്ന എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലാണ് പുതിയ പോസ്റ്റിങ്. ആലപ്പുഴ കളക്ടര്‍ വിആര്‍കെ. കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായി നിയമനം നല്‍കി.