തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തിൽ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേർ കസ്റ്റഡിയിൽ. ഇന്നലെ ആറ്റുകാൽ പൊങ്കാലയ്ക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ആളെ ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. പലിശ പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസില്‍ പ്രതിയാണ് ലുട്ടാപ്പി സതീഷ്. ഇയാളും ആക്രമകാരികളും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്നദാനത്തിനിടെ ഭക്ഷണം വിളമ്പി നല്‍കുമ്പോഴാണ് ഇവര്‍ സതീഷിനെ വെട്ടിയത്. നിരവധിക്കേസിൽ പ്രതിയായ സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സതീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സതീഷിനെ ആക്രമിക്കുന്നതിടെ ഒപ്പമുണ്ടായിരുന്ന അക്രമിസംഘത്തിന് തിരിച്ചും ആക്രമിച്ചു. ഇതിനുശേഷം പ്രതികള്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സന്തോഷ്, ബിജു, സനൽ, സുരേഷ് എന്നിവരെ ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്ന് പ്രതികളെ കൂടി ഇനും പിടികൂടാനുണ്ട്. ആക്രണത്തിൽ പരിക്കേറ്റ സതീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.