Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ബ്രഹ്മപുരം കത്തിയതോ കത്തിച്ചതോ? എന്താണ് ബ്രഹ്മപുരത്ത് നടക്കുന്നത് ? ​​​​​​​

Web Desk by Web Desk
Mar 7, 2023, 09:21 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബ്രഹ്മപുരം കത്തുകയാണ്. അണച്ചിട്ടും അണയാതെ നിന്ന് കത്തുകയാണ്. തീക്കൊപ്പം കേരളത്തിലെ രാഷ്ട്രീയ രംഗത്തും പുക ഉയരുന്നുണ്ട്. യഥാർത്ഥ പുകയിൽ ജനം വലയുമ്പോൾ ആരോപണങ്ങളുടെ പുകയിലാണ് കേരളത്തിലെ ഭരണ രംഗം. അത് അവിടെ നിക്കട്ടെ. നമുക്ക് യഥാർത്ഥ പുകയിലേക്ക് തന്നെ പോകാം. 

എന്താണ് ബ്രഹ്മപുരം പ്ലാന്റ്?

എറണാകുളം ജില്ലയിലെ അമ്പലമുകളിന് സമീപം  വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ  ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ 110 ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് 4 കിലോ മീറ്റർ അകലെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 22 കിലോ മീറ്റർ അകലെയും കേരള ഹൈക്കോടതിയില്‍ നിന്ന് 15 കിലോ മീറ്റർ അകലെയുമാണ് പ്ലാന്റിന്റെ സ്ഥാനം.   

മുന്നൂറിലേറെ ടൺ മാലിന്യമാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. 200 ലേറെ ടൺ ജൈവ മാലിന്യവും നൂറോളം ടൺ അജൈവ മാലിന്യവുമാണ് ഇങ്ങനെ ദിനംപ്രതി എത്തുന്നത്. 2021 ൽ ഡ്രോൺ സർവേ പ്രകാരം നടത്തിയ കണക്ക് പ്രകാരം 4.55 ലക്ഷം ഘനമീറ്റർ മാലിന്യം നിലവിൽ ഇവിടെ കിടപ്പുണ്ട്. അതിനുശേഷം വന്ന മാലിന്യം കണക്കിൽ ഇല്ല. ഇതിനു തന്നെ ഏതാണ്ട് 50000 ആനകളുടെ വലുപ്പം വരുമെന്ന് കണക്കാക്കുന്നു.

ബ്രഹ്മപുരത്ത് സംഭവിച്ചതെന്ത് ?

മാര്‍ച്ച് 2 വൈകിട്ട് 4 മണിയോടെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന കൂനയിലേക്ക് തീപടര്‍ന്നു.കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന്‌ പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. പുക നിയന്ത്രണവിധേയമാക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

ഇപ്പോൾ എന്താണ് ബ്രഹ്മപുരത്തെ സ്ഥിതി?

ഇന്നു തമിഴ്നാട്ടിലെ സൂലൂരിൽനിന്നെത്തുന്ന വ്യോമസേനാ ഹെലികോപ്റ്ററുകൾ വെള്ളം സ്പ്രേ ചെയ്തുതുടങ്ങുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഇന്നലെ നാവികസേനാ ഹെലികോപ്റ്ററുകളും രംഗത്തുണ്ടായിരുന്നു. ബ്രഹ്മപുരത്തെ 110 ഏക്കറിൽ 95% ഭാഗത്തേക്കും തീ വ്യാപിച്ചിട്ടുണ്ട്. 4 മീറ്റർ വരെ താഴ്ചയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മാലിന്യം നീക്കി വെള്ളം പമ്പു ചെയ്തു പുക ശമിപ്പിക്കാൻ ശ്രമിക്കുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളിൽ മിക്കവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളുണ്ട്. ഇന്നുമുതൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം ബ്രഹ്മപുരത്തു ക്യാംപ് ചെയ്തു വൈദ്യപരിശോധന നടത്തും.

ജില്ലവിടുന്ന പുക  

കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ജില്ല കടന്ന് അരൂരിലേക്കും പടര്‍ന്നു. തീ പൂർണമായും അണയ്ക്കുന്നതിനുമുൻപ് പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സമരത്തിനും ഇന്ന് തുടക്കമാകും. കനത്ത പുകയുടെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷൻ, മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികൾ, ബ്രഹ്മപുരത്തിന് സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിലും ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

കേസെടുത്ത് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി ഇടപെടൽ ആവശ്യപ്പെട്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെത്തുടർന്നാണിത്. 

പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 1.81 കോടി പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി ). ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഗുരുതര പരിസ്ഥിതി മലിനീകരണമുണ്ടായെന്ന് കാണിച്ചാണ് കോർപറേഷന് കാരണം കാണിക്കൽ നോട്ടീസും പിഴയും ചുമത്തിയത്. നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകണം. പ്ലാന്‍റിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. ഫയർ ഹൈഡ്രന്‍റുകൾ പ്രവർത്തിച്ചിട്ടില്ല. ഖരമാലിന്യസംസ്‌കരണം കൃത്യമായി നടത്താൻ കൊച്ചി നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും പി.സി.ബി കണ്ടെത്തി.

ഇടതുമുന്നണിയിൽ എന്തിനാണ് പുക?

മാലിന്യ സംസ്കരണ വിഷയത്തിലെ സിപിഐയുടെ എതിർപ്പാണ് ഇടതുമുന്നണിയിൽ പുകയുന്നത്. മാലിന്യസംസ്‌കരണ വിഷയങ്ങളില്‍ സിപിഐ. വളരെ മുന്‍പുതന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്. മാലിന്യസംസ്‌കരണ കരാര്‍ ഉറപ്പിക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന നിലപാടിലാണ് സിപിഐ. നേരത്തേതന്നെ കൗണ്‍സില്‍ യോഗങ്ങളില്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പേ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പ് പുതിയ കമ്പനിയെ ഏല്പിച്ചപ്പോള്‍ സിപിഐ. ശക്തമായ എതിര്‍പ്പ് പറഞ്ഞിരുന്നു. പുതിയ കമ്പനിയെ തിരഞ്ഞെടുത്തത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു ആക്ഷേപം.

നയപരമായ കാര്യങ്ങളില്‍ കൂടിയാലോചനകളില്ലാതെ, സിപിഎം. ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിനാലുണ്ടാകുന്ന തിരിച്ചടിയാണ് ഇതെല്ലാമെന്ന് സിപിഐ. ചൂണ്ടിക്കാണിക്കുന്നു. ഭരണം നിലനിര്‍ത്താനായി സ്വീകരിച്ച ചില വിട്ടുവീഴ്ചകളാണ് പ്രതിസന്ധിയുടെ രാഷ്ട്രീയ കാരണമെന്ന് സിപിഐ. ചൂണ്ടിക്കാട്ടുന്നു. മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കൊച്ചി കോര്‍പറേഷന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ പോവുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍, നിലവില്‍ ആ പണിചെയ്ത കമ്പനിക്കുതന്നെ പ്രവൃത്തി നീട്ടിക്കൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ബ്രഹ്‌മപുരത്തെ തീപ്പിടിത്തമെന്നും സിപിഐ. സംശയിക്കുന്നു. 

ബ്രഹ്മപുരത്തെ തീ ആസൂത്രിതമോ?

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​ശാ​ല​യി​ലെ തീ​പി​ടി​ത്തം ആ​സൂ​ത്രി​ത​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു. മാ​ലി​ന്യം ബ​യോ മൈ​നി​ങ്​ ചെ​യ്യാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ കേ​സ്​ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് എന്നതാണ് ആസൂത്രിതമാണോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നത്. ഏ​ഴി​ട​ത്തു​നി​ന്നാ​ണ് മാലിന്യ കൂമ്പാരത്തിൽ​ തീ​പ​ട​ർ​ന്ന​ത്. തീ​യ​ണ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​യ​തു​മി​ല്ല. ഇ​തെ​ല്ലാം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്​ തീ​പി​ടി​ത്തം ആ​സൂ​ത്രി​ത​മെ​ന്ന​തി​ലേ​ക്കാ​ണ്. 

2020 മാ​ർ​ച്ചി​ൽ കെ.​എ​സ്.​ഐ.​ഡി.​സി​യാ​ണ്​​ ​ബ്ര​ഹ്മ​പു​ര​ത്ത്​ മാ​ലി​ന്യം ബ​യോ മൈ​നി​ങ്​ ചെ​യ്യാ​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. മാ​ലി​ന്യം കി​ട​ക്കു​ന്ന 20 ഏ​ക്ക​ർ സ​ർ​ക്കാ​ർ നേ​ര​ത്തേ കെ.​എ​സ്.​ഐ.​ഡി.​സി​ക്ക്​ ന​ൽ​കി​യ​തി​നാ​ലാ​ണ്​ സം​സ്ക​ര​ണ​ത്തി​ന്​ അ​വ​ർ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. 10 കോ​ടി​യു​ടെ​യെ​ങ്കി​ലും മാ​ലി​ന്യം സം​സ്ക​രി​ച്ച്​ പ​രി​ച​യ​മു​ള്ള ക​മ്പ​നി​യെ​യാ​ക​ണം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്​ എ​ന്ന​താ​യി​രു​ന്നു ടെ​ൻ​ഡ​ർ ന​ൽ​കു​ന്ന​തി​ന്​ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ വ്യ​വ​സ്ഥ.

സോ​ൺ​ട ഇ​ൻ​ഫ്രാ​ടെ​ക്​ എ​ന്ന ക​മ്പ​നി​ ന​ൽ​കി​യ 54.90 കോ​ടി​യു​ടെ​ ടെ​ൻ​ഡ​റാ​ണ്​ ഉ​റ​പ്പി​ച്ച​ത്. 2021 ജൂ​ലൈ​യി​ലാ​യി​രു​ന്നു അ​ത്. ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ച​പ്പോ​ഴേ അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. സോ​ൺ​ട ഇ​ൻ​ഫ്രാ​ടെ​ക്​ ആ​ദ്യം ന​ൽ​കി​യ​ത്​ തി​രു​നെ​ൽ​വേ​ലി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 8.5 കോ​ടി​യു​ടെ മാ​ലി​ന്യം സം​സ്ക​രി​ച്ച്​ പ​രി​ച​യ​മു​ണ്ടെ​ന്ന മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്.

യോ​ഗ്യ​ത​യു​ള്ള ക​മ്പ​നി​ക​ൾ ന​ൽ​കാ​ത്ത​തി​നാ​ൽ ആ​ദ്യ ടെ​ൻ​ഡ​ർ​ റ​ദ്ദാ​ക്കി. മൂ​ന്ന്​ മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ണ്ടും ക്ഷ​ണി​ച്ചു. അ​പ്പോ​ൾ സോ​ൺ​ട ഇ​ൻ​ഫ്രാ​ടെ​ക് ന​ൽ​കി​യ​ത്​ തി​രു​നെ​ൽ​വേ​ലി​യി​ൽ 10.03 കോ​ടി​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്. തി​രു​ന​ൽ​വേ​ലി മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റാ​ണ് ഇ​ത്​ ന​ൽ​കി​യ​ത്. ര​ണ്ട്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ബ​യോ മൈ​നി​ങ്​ പ​രി​ച​യ​ത്തി​ന്‍റേ​താ​യി​രു​ന്നി​ല്ല.

സ​യ​ന്‍റി​ഫി​ക്​ ക്ലോ​ഷ്വ​ർ എ​ന്ന സം​സ്ക​ര​ണ രീ​തി​യു​ടേ​താ​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ തി​രി​മ​റി​യും സം​സ്ക​ര​ണ രീ​തി​യി​ലെ വ്യ​വ​സ്ഥാ​ലം​ഘ​ന​വും ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ച്ചാ​ണ്​ ടെ​ൻ​ഡ​ർ സോ​ൺ​ട ഇ​ൻ​ഫ്രാ​ടെ​ക്കി​ന്​ ന​ൽ​കി​യ​തെ​ന്നാ​ണ്​ അ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. പ്ര​വൃ​ത്തി തു​ട​ങ്ങി ഒ​മ്പ​തു​ മാ​സ​മാ​യി​രു​ന്നു ക​രാ​ർ കാ​ലാ​വ​ധി. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ട്​ ഇ​പ്പോ​ൾ നാ​ലു​ മാ​സം ക​ഴി​ഞ്ഞു. 30 ശ​ത​മാ​നം​പോ​ലും സം​സ്ക​രി​ച്ചി​ല്ല. ഇ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ പോ​കു​മെ​ന്നും​ ന​ഗ​ര​സ​ഭ മു​ൻ മേ​യ​ർ ടോ​ണി ച​മ്മ​ണി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. നാ​ലു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​സ്ക​ര​ണം ന​ട​ക്കാ​ത്ത​ത്​ സം​ബ​ന്ധി​ച്ച നി​യ​മ​ക്കു​രു​ക്കി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ തീ​യി​ട്ടു എ​ന്നാ​ണ്​ ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. ഒ​രേ​സ​മ​യം ഏ​ഴു​ഭാ​ഗ​ത്തു​നി​ന്നാ​ണ്​ തീ​പ​ട​ർ​ന്ന​ത്. തീ ​ത​നി​യെ പ​ടി​ച്ച​താ​ണെ​ങ്കി​ൽ ഒ​രി​ട​ത്തു​നി​ന്ന്​ ക​ത്തി​പ്പ​ട​രു​ക​യാ​ണ്​ ചെ​യ്യു​ക എന്നതും സംശയം ബലപ്പെടുത്തുകയാണ്.

കാര്യങ്ങളുടെ ഏകദേശ സ്ഥിതി ഇതൊക്കെയാണെങ്കിലും അടിസ്ഥാനപരമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങൾക്കാണ്. ദിവസങ്ങളായി അവർ തിന്നുന്ന വിശപ്പുകക്ക് ആര് സമാധാനം പറയും? അവരുടെ ജീവിതത്തിന് മേൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് ആരാണുത്തരവാദി? ഏഴാം ക്‌ളാസ് സ്‌കൂൾ അവധി കൊടുത്താൽ തീരുന്നതാണോ ഈ പ്രശ്‌നങ്ങൾ ? ഒന്നിനും മറുപടി ഇല്ലാതെ ഇതും ഒരു പുകയായി മാറും. 

Latest News

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies