കാസര്‍കോട് : കാസര്‍കോട് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. ബദിയടുക്ക പള്ളത്തടുക്കയിലെ നിഷാ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് ഞായറാഴ്ച്ച രാത്രി കവര്‍ച്ച നടന്നത്. 50 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി വീട്ടുടമ പറഞ്ഞു.
വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. അടിച്ചിട്ടിരുന്ന വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അതേസമയം, പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.