തിരുവനന്തപുരം: അസിം പ്രേംജി സര്‍വകലാശാലയുടെ ബംഗലൂരു ക്യാമ്പസ് പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള നാലു വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ചിട്ടപ്പെടുത്തിയ ഈ ബിരുദ കോഴ്‌സുകള്‍ സ്വതന്ത്രമായ പഠനപ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള, സാമൂഹ്യബോധം പുലര്‍ത്തുന്നവരും വിമര്‍ശനാവബോധമുള്ളവരുമായ പുതുതലമുറയെ സൃഷ്ടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.
കൃത്യതയാര്‍ന്നതും ചിട്ടയോടു കൂടിയതുമായ വിഷയ പഠനം, തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന ഇന്റേണ്‍ഷിപ്പുകളോടുകൂടിയ അന്തര്‍വൈജ്ഞാനിക പഠനസമീപനം, ആധുനിക ലോക ക്രമവുമായിഫലപ്രദമായി ഇടപെടാനുള്ള ശേഷി വികസിപ്പിച്ചെടുക്കാന്‍ സഹായകമായ തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കോഴ്സുകള്‍, സവിശേഷ താല്പര്യ മേഖലകളില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ അനുവദിക്കുന്ന ക്രെഡിറ്റ് സിസ്റ്റം എന്നിങ്ങനെ, സംയോജിതമായ നാലു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ബിരുദ പ്രോഗ്രാമുകള്‍.
താഴെ പറയുന്ന ബിരുദ കോഴ്‌സുകള്‍ക്കാണ് ബംഗലൂരു ക്യാംപസില്‍ പ്രവേശനം നടക്കുന്നത്:
* ബി. എ ഹോണേഴ്‌സ് എക്കണോമിക്‌സ്/ ഇംഗ്ലീഷ്/ ഹിസ്റ്ററി/ ഫിലോസഫി/ സോഷ്യല്‍ സയന്‍സ് (നാല് വര്‍ഷ പ്രോഗ്രാമുകള്‍)
* ബി.എസ്.സി. ഹോണേഴ്‌സ് ബയോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ഫിസിക്‌സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് സസ്റ്റെയ്‌നബിലിറ്റി (നാല് വര്‍ഷ പ്രോഗ്രാമുകള്‍)
* ബി.എസ്.സി. ബി.എഡ് ബയോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ഫിസിക്‌സ് (നാല് വര്‍ഷ പ്രോഗ്രാമുകള്‍)
ബിരുദ പ്രോഗ്രാമുകളുടെ സവിശേഷതകള്‍ ഇവയാണ്:
* സജീവമായ പഠനാന്തരീക്ഷമൊരുക്കുകയും വിദ്യാര്‍ത്ഥികളില്‍ വിമര്‍ശനാത്മക ചിന്ത വളര്‍ത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
* ഇന്ത്യയിലെ വെല്ലുവിളികള്‍ നിറഞ്ഞ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് ഇടപെടാന്‍ സജ്ജരാക്കുന്നു.
* തിരഞ്ഞെടുത്ത വിഷയത്തില്‍ ചിട്ടയിലും ആഴത്തിലുമുള്ള അവഗാഹം നേടാന്‍ സഹായിക്കുന്നു.
* ബഹുവിഷയ പഠന സമീപനവും പ്രായോഗികമായ അറിവും ഉറപ്പാക്കുന്നതിലൂടെ താല്പര്യ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ നേടാനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നു.
* വിപുലവും വ്യത്യസ്തവുമായ വിഷയങ്ങള്‍ പഠിക്കാനും സ്‌പെഷ്യലൈസ് ചെയ്യാനുമുള്ള അവസരം നല്‍കുന്നു.
രണ്ടാം റൗണ്ട് അഡ്മിഷനായി സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എഴുത്ത് പരീക്ഷക്ക് ശേഷം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളെ അഭിമുഖ പരീക്ഷക്ക് ക്ഷണിക്കും. 2023 പ്രവേശന പ്രക്രിയ രണ്ടാം റൗണ്ട് പ്രവേശനം അപേക്ഷിക്കാനുള്ള അവസാന തീയതി 9 മാര്‍ച്ച് 2023 ആണ്. എന്‍ട്രന്‍സ് പരീക്ഷ 9 ഏപ്രില്‍ 2023 നും, അഭിമുഖ പരീക്ഷ ഏപ്രില്‍- മെയ് 2023 നും, ഓഫര്‍ ലെറ്റര്‍ മെയ് 2023 നും നടക്കും. ക്ലാസുകള്‍ ആരംഭിക്കുന്നത് ജൂലൈ 2023 നാണ്.
സാമ്പത്തിക സഹായം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വൈവിധ്യവും പങ്കാളിത്തവും സവിശേഷമായ പ്രാധാന്യത്തോടെ സര്‍വകലാശാല പരിഗണിക്കുന്നു. ട്യൂഷന്‍, ഹോസ്റ്റല്‍, ഭക്ഷണം എന്നിവയുള്‍പ്പെടുന്ന പൂര്‍ണ്ണവും ഭാഗികവുമായ അനവധി സ്‌കോളര്ഷിപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യാടിസ്ഥാനത്തില്‍ നല്‍കി വരുന്നു.
ബംഗലൂരു നഗര പ്രാന്തത്തിലുള്ള സര്‍ജാപൂര്‍ – അതിബെലെ റോഡിലുള്ള സര്‍വകലാശാലയുടെ ക്യാംപസിലാണ് ക്ലാസുകള്‍ നടക്കുക. 100 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസിലെ നൂതന സജ്ജീകരണങ്ങള്‍ ഫലപ്രദമായ പഠന – അധ്യാപന അന്തരീക്ഷവും, ഊര്‍ജസ്വലമായ ക്യാമ്പസ് ജീവിതവും ഉറപ്പ് വരുത്തുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം, അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റര്‍, ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍ ഗെയിമുകളുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ക്യാമ്പസ്.
ഇതിനിടെ, അസിം പ്രേംജി സര്‍വകലാശാലയുടെ ഭോപ്പാല്‍ ക്യാമ്പസ് ജൂലായ് 2023 അക്കാദമിക വര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാക്കുവാനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നു. സമാന ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമായിരിക്കും. ക്യാമ്പസിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.