ന്യൂഡല്‍ഹി: 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാര്‍ഗെ നല്‍കിയിരിക്കുന്നത്. റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമാണ് പാര്‍ട്ടിയുടെ ഈ നിലപാട് മാറ്റമെന്നാണ് സൂചന.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് സുപ്രധാന ചുവടുമാറ്റമെന്ന് കരുതാവുന്ന പ്രസ്താവന ഖാര്‍ഗെ നടത്തിയത്.
“ഞങ്ങൾ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ പേരു നിർദേശിക്കുന്നില്ല. ആരു നയിക്കുമെന്നു ഞങ്ങൾ പറയുന്നില്ല. ഞങ്ങൾക്ക് ഒരുമിച്ച് പോരാടാനാണ് താൽപര്യം. വിഘടിത ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നമ്മൾ നമ്മുടെ സഖ്യം ശക്തിപ്പെടുത്തണം”– ഖർഗെ പറഞ്ഞു.
തമിഴ്നാട്ടിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 2004, 2009 ലോക്സഭാ വിജയങ്ങള്‍ക്കും 2006, 2021 വര്‍ഷങ്ങളില്‍ നിയമസഭാ വിജയത്തിനും കാരണമായി. ഈ സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകുകയും ചെയ്യുമെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
2019ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന കോൺഗ്രസ് ആണെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രധാനമന്ത്രി മോഹമുള്ള മറ്റു പ്രധാന പ്രതിപക്ഷ നേതാക്കൾക്കു കല്ലുകടിയുണ്ടാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമാണ് അത്തരത്തിൽ പ്രശ്നമുണ്ടായിരുന്ന രണ്ടു പേർ.
ഇത്തവണത്തെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ കോൺഗ്രസ് അവതരിപ്പിച്ച പ്രമേയത്തിൽ മതേതര, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു എന്നു മാത്രമാണു പറഞ്ഞത്. ആരു നയിക്കും എന്ന കാര്യത്തിൽ കോൺഗ്രസ് മൗനം പാലിച്ചിരുന്നു.
തമിഴ്നാട്ടിൽ കോൺഗ്രസ് – ഡിഎംകെ സഖ്യം 2004, 2009 ലോകസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. ഈ സഖ്യം കൂടുതൽ കരുത്തോടെ മുന്നോട്ടുപോയി 2024ലെ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകുകയും ചെയ്യുമെന്നും ഖർഗെ പറഞ്ഞു. കോൺഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് എം.കെ.സ്റ്റാലിനും കൂട്ടിച്ചേർത്തു.