തിരുവനന്തപുരം: ബഫർ സോണ്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ബുധനാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണ് ഇന്ന് സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
രാവിലെ 11.00 ന് നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റിപ്പോർട്ട് കൈമാറുക.
23 വന്യജീവി സങ്കേതത്തിന് ചുറ്റും 70000 ത്തോളം കെട്ടിടങ്ങളുണ്ടെന്നായിരുന്നു റിമോട്ട് സെൻസിംഗ് ഏജൻസിയുടെ കണ്ടെത്തൽ. സമാനരീതിയിൽ തന്നെയാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടെന്നാണ് വിവരം. റിപ്പോർട്ട് കൂടി പരിഗണിച്ച് സംസ്ഥാനം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകും.