കോഴിക്കോട്: വീട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ഇയ്യാട് സ്വദേശി അല്‍ അമീനാണ് (22) മരിച്ചത്. കോഴിക്കോട് നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂര്‍ മുഹമ്മദിന്റെ വീട്ടിലാണ് സംഭവം.
മൃതദേഹം കണ്ടതിനെ തുടര്‍ന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്‌നിശമനസേനയെയും വീട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. ഇരുസംഘവും വീട്ടിലെത്തിയ ശേഷമാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.