ന്യൂ ഡല്‍ഹി: മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇന്നു രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിംഗില്‍ മേഘാലയയില്‍ 26.70 ശതമാനവും, നാഗാലാന്‍ഡില്‍ 35.76 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. 59 സീറ്റുകളിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.
എന്‍പിപി, കോണ്‍ഗ്രസ്, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലായി മേഘാലയില്‍ 369 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 44 പേര്‍ സ്വതന്ത്രരാണ്. നാഗാലാന്‍ഡില്‍ 183 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മേഘാലയയയില്‍ 21 ലക്ഷം വോട്ടര്‍മാരും നാഗാലാന്‍ഡില്‍ 13 ലക്ഷത്തിലധികം വോട്ടര്‍മാരുമാണ് ഉള്ളത്.
അതേസമയം, തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. നാലുമണിയോടെ തെരഞ്ഞെടുപ്പ് അവസാനിക്കും. നേരത്തെ വോട്ടെടുപ്പ് പൂര്‍ത്തിയായ ത്രിപുരയിലെ ഉള്‍പ്പടെ എക്‌സിറ്റ് പോള്‍ ഫലം വൈകിട്ട് 7 മണിക്കു ശേഷം അറിയാം.