തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ കോണ്‍വന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെട്ടുതുറ കോണ്‍വെന്റിലെ കിടപ്പുമുറിയിലാണ് തമിഴ്നാട് തിരുപൂര് സ്വദേശി അന്നപൂരണിയെ (27) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് യുവതി വരാത്തതിനാല്‍ കൂടെയുള്ളവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് അന്നപൂരണിയെ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു.
അതേസമയം, മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നുവെന്നും തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നും കോണ്‍വന്റ് അധികൃതര്‍ പൊലീസിന് മൊഴി നല്കി. ഒരു മാസം മുന്‍പാണ് മഹാരാഷ്ട്രയിലെ സേവനം കഴിഞ്ഞ് അന്നപൂരണി കോണ്‍വന്റില്‍ തിരിച്ചെത്തിയത്.