പൂനെ: മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഭർത്താവ് ദേവിസിംഗ് ശേഖാവത്ത് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രശസ്ത കാർഷിക വിദഗ്ധനായ ദേവിസിങ് ശെഖാവത്ത് കോൺഗ്രസ് അംഗമാണ്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാപാട്ടീലിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എൻ സി പി നേതാവ് ശരദ് പവാർ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ അനുശോചിച്ചു. ദേവിസിംഗ് ഷെഖാവത്തിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.