കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം. ഛത്തീസ്ഗഡിലെ റായ്പൂരിൽ പത്തുമണിക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെയാണ് പ്ലീനറി സമ്മേളനം ആരംഭിക്കുക. സ്വാതന്ത്ര്യസമര രക്തസാക്ഷി വീർ നാരായണൻ സിംഗിന്റെ പേരിലുള്ള മുഖ്യ വേദിയിലാണ് പ്ലിനറി സമ്മേളനത്തിന്റെ പ്രധാന പരിപാടികൾ നടക്കുന്നത്.
ആദ്യ ദിവസത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. പ്രവർത്തനത്തിലേക്ക് തെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്ന കാര്യത്തിൽ അടക്കം സ്റ്റീയറിംഗ് കമ്മിറ്റി ധാരണ ഉണ്ടാക്കും. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്ത് പ്രതിപക്ഷ ഐക്യമുണ്ടാക്കുകയാണ് പ്ലീനറി സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്. ഇതിനായുള്ള കർമ്മപരിപാടികളും നയ സമീപനവും പ്ലീനറി സമ്മേളനം രൂപപ്പെടുത്തും.