ഹൈദരാബാദില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ നാല് വയസുകാരന് ഗുരുതര പരിക്ക്. ചൈതന്യപുരിയിലാണ് സംഭവം.വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കൂട്ടത്തോടെ എത്തിയ നായകള്‍ ആക്രമിക്കുകയായിരുന്നു.താമസക്കാരുടെ എതിർപ്പ് അവഗണിച്ച് അയൽക്കാർ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ടെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ഈ ഭക്ഷണം കഴിക്കാനെത്തിയ നായകളാണ് അക്രമാസക്തരായത്.കുട്ടിയുടെ അമ്മയും മറ്റ് ചിലരും ചേർന്നാണ് നായകളുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്.