തൃശൂര്‍: കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ അകപ്പെട്ട് 19കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റിലാണ് ദാരുണമായ സംഭവം നടന്നത്. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി വര്‍മാനന്ദ് കുമാറാണ് മരിച്ചത്.
കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ സ്വിച്ച് ഓണ്‍ ആക്കിയതാണ് അപകടത്തിന് കാരണം. സൈറണ്‍ മുഴക്കാതെ മറ്റൊരു തൊഴിലാളി യന്ത്രത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. മെഷീന്
ഓണാക്കിയ യുപി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.