ഹൈദരാബാദ്: നാലു വയസുകാരനെ തെരുവ് നായകൾ കടിച്ചു കൊന്നു. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. കുട്ടി വഴിയോരത്ത് കളിക്കുന്നതിനിടെയാണ് സംഭവം
പുറകിലൂടെ എത്തിയ നായകൾ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാൻ ശ്രമിച്ച കുഞ്ഞിനെ കൂട്ടത്തോടെ എത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഓടിയെത്തി. രക്തം വാർന്നൊഴുകുകയായിരുന്നു കുട്ടിയുടെ പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.