കോഴിക്കോട്: വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസിൽ അയൽവാസി പിടിയിൽ. ലഹരി വിൽപ്പനയ്ക്ക് ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം, കേസിൽ ആദ്യഘട്ടത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം. ആദ്യം പരാതി നല്കിയ സമയത്ത് പൊലീസ് നടപടിയെടുത്തില്ലെന്ന് കുട്ടിയുടെ മാതാവും കുടുംബ സുഹൃത്തും പറഞ്ഞു.
ഒമ്പതാം ക്ലാസുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.