കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് റിട്ട.എസ്.ഐയെ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണി (57) ആണു മരിച്ചത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ് കെട്ടിചമച്ചതാണെന്ന് ഇയാള്‍ നേരത്തെ ആരോപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പേരിൽ ഇപ്പോഴും കേസിന്റെ നടപടികൾ തുടരുകയാണ്. ഇതിനിടയിലാണ് ഇരയുടെ വീട്ടിലെത്തി ഇയാൾ തൂങ്ങിമരിച്ചത്. നിലവിൽ ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.