നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ 2പേർ പിടിയിൽ. ഒളിവിൽ താമസിക്കുന്നിടത്ത് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് നഴ്‌സിങ് വിദ്യാർഥിയെ മദ്യം നൽകി രണ്ട് പേര്‍ കൂട്ടബലാത്സംഗം ചെയ്തതത്. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിയാണ് പീഡനത്തിനിരയായത്. പീഡിപ്പിച്ചത് സുഹൃത്തുക്കളാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ബലമായി മദ്യം കുടിപ്പിച്ചുവെന്നും പിന്നീട് പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.